Application form for Athlete Registration
Category list of District championship-2025
Cadet-Junior- U21
Sub-Junior-Senior
Entry form of District Champioship-2025
Cadet-Junior- U21
Sub-Junior-Senior
Excel Sheet for registered clubs entry
Cadet-Junior- U21
Sub-Junior-Senior
ജില്ലാ ചാമ്പ്യൻഷിപ്പിന് കുട്ടികളെ രജിസ്റ്റർ ചെയ്യുന്നതിന് ഫോം പൂരിപ്പിക്കുന്നതിന് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
1. പ്രായം: 2026 മാർച്ച് 31 ആണ് cut of date. അതായത് 2026 മാർച്ച് 31 ന് പൂർത്തിയായ വയസാണ് ഒരാളുടെ പ്രായം. ഉദാ: ഒരാളുടെ പ്രായം 2025 ഓഗസ്റ്റിൽ 12 വയസ് ആണെങ്കിൽ അയ്യാൾ 12 വയസിൽ തന്നെയാണ് മത്സരിക്കേണ്ടത്. ഒരാളുടെ പ്രായം 2026 ഫെബ്രുവരിയിൽ 14 വയസ് ആകുമെങ്കിൽ 14 വയസിൽ തന്നെ ആണ് മത്സരിക്കേണ്ടത്. എന്നാൽ 2026 മാർച്ച് 31 ന് ശേഷം എപ്രിൽ 1 ന് 14 വയസ് തികയുന്ന കുട്ടിക്ക് 2026 മാർച്ച് 31 ന് 13 വയസ് മാത്രമേ തികയുന്നുള്ളു എന്നത് കൊണ്ട് 13 വയസ് വേണം ഫോം പൂരിപ്പിക്കുമ്പോൾ വയ്ക്കേണ്ടത്. മറ്റൊരു ഉദാഹരണം 2026 മേയ് മാസം ആണ് 16 വയസ് തികയുന്നത് എങ്കിലും 2026 മാർച്ച് 31 ന് തികഞ്ഞ വയസ് 15 ആയത് കൊണ്ട് ഫോമിൽ 15 വയസ് ആണ് വയ്ക്കേണ്ടത്.
2. ശരീരഭാരം: - 25 എന്നാൽ 25 കിലോഗ്രാമിൽ താഴെ ശരീരഭാരം എന്നാണ്. +30 എന്നാൽ 30 കിലോഗ്രാമിന് മുകളിൽ ശരീരഭാരം എന്നതാണ്. -55 എന്നാൽ 55 കിലോഗ്രാമിൽ താഴെ ശരീരഭാരം എന്നാണ്. -60 എന്നാൽ 60 കിലോഗ്രാമിൽ താഴെ ശരീരഭാരം എന്നാണ്. എന്നാൽ ഇതിൽ ആൺകുട്ടികൾക്ക് 200 ഗ്രാമും പെൺകുട്ടികൾക്ക് 500 ഗ്രാമും കൂടുതലോ കുറവോ ആകാം. അതിൽ കൂടുതൽ വ്യത്യാസം വന്നാൽ ആ ഭാരവിഭാഗത്തിൽ മത്സരിക്കാൻ കഴിയില്ല.
3. Code: KA - കത്ത യുടെ ചുരുക്കെഴുത്താണ് KA, TKA - ടീം കത്തയുടെ ചുരുക്കെഴുത്താണ് TKA. (14 വയസ് മുതൽ 17 വയസ് വരെ ഉള്ളവരുടെ ജൂനിയർ ടീം കത്തയും 16 വയസിന് മുകളിലുള്ള നുടെ സീനിയർ ടീം കത്തയും ആണ് ഉള്ളത്.), KU - കുമിത്തെയുടെ കോഡാണ് KU.
4. ഫോം പൂരിപ്പിക്കുമ്പോൾ എല്ലാ വിവരങ്ങളും വ്യക്തമായി പൂരിപ്പിക്കുക.
5. ജനന തീയതി, 2026 മാർച്ച് 31 ന് തികയുന്ന പ്രായം, ശരീര ഭാരം എന്നിവ കൃത്യമായി പൂരിപ്പിക്കുക.
6. കാറ്റഗറി ലിസ്റ്റിൽ നോക്കി മത്സരിക്കുന്ന കാറ്റഗറികൾ കൃത്യമായി ഫോമിൽ എഴുതുകയും അവയുടെ കോഡ് കൃത്യമായി എഴുതേണ്ടിടത്ത് എഴുതുകയും വേണം.
7. കൂടാതെ ഓരോ ക്ലബ്ബും നിങ്ങളുടെ ക്ലബ്ബിൽ നിന്നും ഇറങ്ങുന്നവരുടെ മുഴുവൻ പേരുടേയും വിവരങ്ങൾ Excel Sheet ഇൽ അയച്ച് തരുകയും വേണം. Excel Sheet കേഡറ്റ്, ജൂനിയർ അണ്ടർ 21 എന്നിവയ്ക്കും സബ് ജൂനിയർ, സീനിയർ എന്നിവയ്ക്കും വേറേ വേറേ ആണ്.
കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറിയെ ബന്ധപ്പെടുക. Mob: 9526412121


